12:22pm 20 May 2026
NEWS
ഇന്ധനവില ഇന്നും കൂടി
20/05/2026  08:27 AM IST
nila
ഇന്ധനവില ഇന്നും കൂടി

കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോൾ ലീറ്ററിന് 95 പൈസയും ഡീസലിന് 96 പൈസയുമാണ് ഇന്ന് വർധിച്ചത്. ഒരാഴ്ച്ചയ്ക്കുള്ളിൽ  പെട്രോളിനും ഡീസലിനും 4 രൂപയിലേറെയാണ് വർധിച്ചത്. 

വിലവർധന നിലവിൽ വന്നതോടെ കൊച്ചിയിൽ ഒരു ലീറ്റർ പെട്രോൾ വില 109.85 രൂപയായി ഉയർന്നു. ഡീസൽ വില 98.73 രൂപയാണ്. തിരുവനന്തപുരത്ത് പെട്രോളിന് 111.71 രൂപയാണ്. പ്രീമിയം പെട്രോളിനും ഡീസലിനും സമാനമായ വർധനയുണ്ട്. 

പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുകയറിയതിനെത്തുടർന്നാണ് ജനത്തിനു മേൽ കടുത്തഭാരമായി ഇന്ധനവില ഉയർത്തിയത്. അടുത്ത ദിവസങ്ങളിൽ വീണ്ടും വില കൂടുമെന്നാണ് സൂചന.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img